ആലപ്പുഴ: ജനാധിപത്യ - മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ധ്വാനിച്ച മഹത് വ്യക്തിയായിരുന്നു കെ.എം.ജോർജെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോർജ് ജോസഫ് പറഞ്ഞു. കെ.എം. ജോർജിന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി.ജെ. കുര്യൻ, ഇ. ഷാബ്ദ്ദീൻ, ആന്റണി കരിപ്പാശേരി, ബീന റസാഖ്, ജേക്കബ് എട്ടുപറയിൽ, ജോണി മുക്കം, ഹക്കിം മുഹമ്മദ് രാജ, ചാക്കോ താഴ്ചയിൽ, തോമസ് ജോൺ, ജി. പുഷ്‌കരൻ കേളംഞ്ചേരി, തോമസുകുട്ടി വാഴപ്പള്ളികളത്തിൽ, ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.