ambala
പുന്നപ്ര തെക്ക് പഞ്ചായത്ത് ആരംഭിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ ക്ലാസ് റൂം ലൈബ്രറിക്ക് തുടക്കമായി. പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗവ. ജെ.ബി. സ്കൂൾ, ഗവ. സി.വൈ.എം.എ യു.പി.എസ്, ഗവ. മുസ്ലിം എൽ.പി.എസ് എന്നീ സ്കൂളുകളിലേക്കായി 30 അലമാരകളും പുസ്തകങ്ങളുമാണ് നൽകിയത്. എച്ച്. സലാം എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെ.ബി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ, സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, പഞ്ചായത്തംഗങ്ങൾ, സ്കൂൾ പ്രധാനാദ്ധ്യാപകർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു.