
ആലപ്പുഴ: ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് 19 മുതൽ ക്ഷേത്രത്തിലേക്ക് സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. രാവിലെ 6ന് പുറപ്പെടുന്ന യാത്രയിൽ വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും ദർശന സൗകര്യം ഉണ്ടാകും. ഒരാൾക്ക് യാത്രാ ചാർജായി പോയിവരുന്നതിന് 350 രൂപയാണ് ഈടാക്കുന്നത്. വൈകിട്ട് 3ന് തിരിച്ചെത്തും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 0477 2252501, 9895505815, 7012066500, 8547556142.