
അമ്പലപ്പുഴ: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിസ്ഥിതി പ്രത്യാഘാതവും പരിഗണിച്ച് നിർദ്ദിഷ്ട കെ - റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. നെടുമുടി ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം കോടിയിലേറെ രൂപ ചെലവഴിച്ചുള്ള പദ്ധതി കേരളത്തിന് താങ്ങാനാവില്ല. ജനനന്മ പരിഗണിച്ച് പദ്ധതി ഉപേക്ഷിക്കണമെന്ന് ഡോ. നെടുമുടി ഹരികുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. മുഹമ്മദ് കോയ, ജന. സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, അലക്സ് മാത്യു, പ്രദീപ് ശാന്തി സദൻ, കാണിശേരി മുരളി, സി.കെ. രാജേന്ദ്രൻ, അഡ്വ. രാജീവ് കോയിക്കൽ, ബി. സുഭാഷ് എന്നിവർ സംസാരിച്ചു.