jc
എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പിലും പ്രസിഡന്റ് എസ് സലികുമാർ സംസാരിക്കുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തി​രഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് എസ് സലികുമാറിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ അശോകൻ സ്വാഗതം പറഞ്ഞു. പുതിയ ഭരണസമിതിയിലേക്ക് പ്രസിഡന്റായി കായംകുളം വിമലയെയും വൈസ് പ്രസിഡന്റായി സിന്ധു രഞ്ജിത്തിനെയും സെക്രട്ടറിയായി സുനി തമ്പാനെയും ട്രഷററായി ബ്രഹ്മകുമാരിയെയും, കേന്ദ്ര സമിതിയിലേക്ക് മഹിളാ മണി, രാധാ ആനന്ദകൃഷ്ണൻ, സുജാത എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എം കെ ശ്രീനിവാസൻ, ഡി. ധർമരാജൻ യൂണിയൻ കൗൺസിലർമാരായ രഘുനാഥ്, പി.എൻ അനിൽകുമാർ, ബിജുകുമാർ, അഡ്വ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.