
ആലപ്പുഴ: ഉദാത്തവും ഉത്കൃഷ്ടവുമായ സംഭാവന നൽകുന്ന മഹത്തായ ശാസ്ത്രമാണ് ജ്യോതിഷമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ജ്യോതിഷ - താന്ത്രിക വേദി ജില്ലാ കമ്മിറ്റി വാർഷികാഘോഷത്തിന്റെ ഭാഗമായി ജ്യോതിഷ ചർച്ചയും ജ്യോതിഷ - താന്ത്രിക പ്രതിഭാ പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു എം.എൽ.എ. ദൈവജ്ഞ ശ്രേഷ്ഠ പുരസ്‌കാരം ചേർത്തല ഒളതല ഒ.വി. പൊന്നപ്പൻ ജ്യോത്സ്യർക്കും താന്ത്രിക ശ്രേഷ്ഠാ പുരസ്‌കാരം അമ്പലപ്പുഴ പുതുമന ഇല്ലത്തെ പി.ഇ. മധുസൂദനൻ നമ്പൂതിരിക്കും എം.എൽ.എ നൽകി. വേദി ചെയർമാൻ കെ. സാബു വാസുദേവ് ജ്യോത്സ്യൻ അദ്ധ്യക്ഷനായി. വിവാഹപ്പൊരുത്തവും ഗ്രഹസാമ്യവും എന്ന വിഷയത്തിൽ ജ്യോതിഷ ചർച്ചാ സംഗമത്തിൽ വി.സി. വാസുദേവൻ പിള്ള, ടി. ശിവൻകുട്ടി ജ്യോത്സ്യർ, ഡി. സുബ്രഹ്മണ്യ പിള്ള വൈക്കം, ഇ.എ. സുരേഷ് കുമാർ ചേർത്തല, കെ. ശശിധരൻ ജ്യോത്സ്യൻ, ജയൻ ആനന്ദ്, സജിത്ത് കുമാർ, ആർ.രാമവർമ്മ, ഷിബു തന്ത്രി, സി.എൽ. ചിദംബരൻ എന്നിവർ സംസാരിച്ചു.
ജ്യോതിഷ - താന്ത്രിക വേദി ജില്ലാ ഭാരവാഹികളായി കെ. സാബു വാസുദേവ് ജ്യോത്സ്യൻ (ചെയർമാൻ), ജയൻ ആനന്ദ് (വൈസ് ചെയർമാൻ), സുരേഷ് കുമാർ ചേർത്തല (ജനറൽ സെക്രട്ടറി), കെ.എ. അഭിലാഷ് (ജോ. സെക്രട്ടറി), ആർ. രാമവർമ്മ (ട്രഷറർ) എന്നിവരെ വാർഷിക സമ്മേളനം തിരഞ്ഞെടുത്തു.