tv-r

അരൂർ: ദേശീയപാതയ്ക്കരികിൽ നിർമ്മാണം പൂർത്തീകരിച്ച അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ ആശീർവാദം ഇന്ന് വൈകിട്ട് 3.30ന് നടക്കും. കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിലിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ബൈസൻറ്റൈൻ, ഗോഥിക് മാതൃകകൾ സമന്വയിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന പള്ളി സമുച്ചയത്തിന് 16,100 ചതുരശ്ര അടി വിസ്തീർണമുണ്ട്. പൂർണമായും തേക്കിൻതടിയിലാണ് അൾത്താരയുടെ നിർമ്മാണം. ഉദ്ഘാടനത്തോടെ ഇനി കൊച്ചി രൂപതയിലെ ഏറ്റവും വലിയ പള്ളിയായി അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി മാറും. ഒരേസമയം 4000 പേർക്ക് ആരാധനയിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്. ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ആന്റണി അഞ്ചുതൈക്കൽ അറിയിച്ചു.