 
തുറവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തുറവൂർ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് സി.വി. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ആർ. വിജയകുമാർ അദ്ധ്യക്ഷനായി. നവാഗതരായ അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ടൈറ്റസ് കുന്നേൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുറവൂർ ദേവരാജ്, എൻ. ദയാനന്ദൻ, പി.വി. ശ്യാമപ്രസാദ്, പി. രാമചന്ദ്രൻ നായർ, കെ.ശശി, ടി.പി. മോഹനൻ, സദാശിവപ്പണിക്കർ, ശിവ സ്വാമി, പി.കെ. സത്യപാൽ, എസ്. ലത, സുജാത എന്നിവർ സംസാരിച്ചു.