bjp
അനുസ്മരണ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ടി.സജീവ് ലാൽ ഉദ്ഘാടനം ചെയ്തു.

പൂച്ചാക്കൽ: കോപ്റ്റർ അപകടത്തിൽ വീര മൃത്യു വരിച്ച ജവാന്മാരുടെ വിയോഗത്തിൽ ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ തെക്കേക്കരയിൽ നടത്തിയ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് ടി. സജീവ് ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ആ. രാജേഷ്, ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ സി. മിധുൻ ലാൽ, എബ്രാഹാം മാത്യു, ബിന്ദുബെന്നി, ഷെൽമ സുരേഷ്, ശാന്തിനി, വിജയമ്മ ലാലു, ലിനാ മോൾ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.