 
ചെങ്ങന്നൂർ: ദൈവദശകം മനുഷ്യന്റെ മനസ്സിലെ ദുഷ്ചിന്തകളെ അകറ്റുമെന്ന് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ് പച്ചയിൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും തൊഴിലിലും ശ്രദ്ധ ചെലുത്തുന്നതോടൊപ്പം സംഘടനാ രംഗത്തും സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗം യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി രാജേഷ് നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എം.പി.സുരേഷ്, യൂണിയൻ ധർമ്മസേന കോഓഡിനേറ്റർ വിജിൻ രാജ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, യൂണിയൻ വൈദിക സമിതി ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ കെ.വി. എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കമ്മറ്റിയംഗം ദേവദാസ് വെൺമണി സ്വാഗതവും യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി രാഹുൽ രാജ് നന്ദിയും പറഞ്ഞു.
യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായി ദേവദാസ് രവീന്ദ്രൻ( പ്രസിഡന്റ്), ഷോൺ മോഹൻ ((വൈസ് പ്രസിഡന്റ്) രാഹുൽ രാജ് (സെക്രട്ടറി), അരുണിമ രാമകൃഷ്ണൻ (ജോ.സെക്രട്ടറി), പ്രസീത പ്രസാദ് (ട്രഷറർ) എന്നിവരെയും യൂത്ത്മൂവ്‌മെന്റ് ജില്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി മഹേഷ് എസ്., അരുൺ തമ്പി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എട്ട് അംഗ സമിതിയെയും തിരഞ്ഞെടുത്തു.