
ചാരുംമൂട്: കേരളാ പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. സ്ത്രീധനം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്ന വിഷയത്തിൽ ചർച്ചാ ക്ലാസും നടന്നു. ആർ. ജയചന്ദ്രൻ, വി.ടി. സനൽകുമാർ, ആർ. ശ്രീലത, ഇ.കെ.രമണൻ, കെ. ദാമോദരൻ, സുരേഷ് കുമാർ, ജയചന്ദ്രൻ, സോമരാജൻ, മോഹൻ കുമാർ, ഹരിദാസ്, ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ആർ. പ്രസന്നകുമാർ (പ്രസിഡന്റ്), എൻ. സോമരാജൻ (സെകട്ടറി) എന്നിവരെ വിണ്ടും തിരഞ്ഞെടുത്തു.