 
പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതിയും ലോട്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ അദ്ധ്യക്ഷനായി. തൈക്കാട്ടുശേരി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ജനാർദ്ദനൻ, ഡോ. അബ്ദുൾ വഹാദ്, എസ്. സതീഷ്, കെ.പി. അനുരുദ്ധൻ, പി.എ.വത്സല, പി.കെ. അംബുജാക്ഷി. ടി. പ്രമീള തുടങ്ങിയവർ പങ്കെടുത്തു.