tv-r

അരൂർ: അരൂർ നിയോജക മണ്ഡലത്തിലെ തീരദേശമേഖലയിൽ വൃശ്ചിക വേലിയേറ്റം ശക്തമായതോടെ ജനങ്ങൾ ദുരിതത്തിൽ. കൈതപ്പുഴ കായലിന്റെയും വേമ്പനാട്ട് കായന്റെയും ഓരങ്ങളിൽ താമസിക്കുന്ന അരൂരിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദിവസങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കായലുകളിൽ നിന്നും തോടുകളിൽ നിന്നും ഇരച്ചുകയറുന്ന ഓരുവെള്ളം താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാക്കി. ചിലയിടങ്ങളിൽ വീടുകളുടെ ഉൾവശങ്ങളിൽ വരെ വെള്ളം കയറിയിട്ടുണ്ട്. കിടന്നുറങ്ങുന്നതിനോ അടുക്കളകളിൽ പാചകം ചെയ്യുന്നതിനോ സാധിക്കുന്നില്ല. തീരപ്രദേശങ്ങളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ചീഞ്ഞ നിലയിലാണ്. വെള്ളം നിറഞ്ഞ നിലയിലായ കക്കൂസ് ഉപയോഗിക്കാനോ മുറ്റത്തേക്ക് ഇറങ്ങാനോ കഴിയുന്നിസ്സ. അടിയന്തരമായി കായലുകളിലെയും തോടുകളിലെയും ചെളിയും മണ്ണും നിക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കാനും കായലോരങ്ങളിൽ കല്ല് കെട്ടാനും നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളടെ ആവശ്യം.