tv-r

തുറവൂർ: പുതുതായി രൂപീകരിച്ച മേനാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അദ്ധ്യക്ഷയായി. എ.എം. ആരിഫ് എം.പി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ എം. ഷഫീന, ഡി.ഇ.ഒമാരായ ബി. ആശ, എസ്. കീർത്തി, മിൽമ പുന്നപ്ര ഡിവിഷൻ സൂപ്പർവൈസർ കെ. ബേബി, ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രതാപൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സാബു, സുപ്രിയ രാകേഷ്, സരിത ബിജു, വി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.ജി. പ്രിയദർശനൻ സ്വാഗതവും സെക്രട്ടറി ജിത്ത് കുസുമൻ നന്ദിയും പറഞ്ഞു.