
മാവേലിക്കര: മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ആദ്യ കൊമേഴ്സ് ബാച്ചിന്റെ രജത ജൂബിലി ആഘോഷം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 25 കർമ്മ പദ്ധതികളുടെ പരമ്പര ആരംഭിച്ചാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. വി.പി. സജീവ് അദ്ധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ പ്രൊഫ. എം.കെ. ചെറിയാൻ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ സ്മരണിക എഴുത്തുകാരൻ കെ.കെ. സുധാകരൻ പ്രകാശനം ചെയ്തു. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി, കോളേജ് ബർസാർ അഡ്വ. സ്റ്റീഫൻ ഡാനിയൽ, പി.ടി.എ വൈസ് പ്രസിഡന്റ് മോഹൻകുമാർ തഴക്കര, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, പ്രൊഫ. ജോയി ജോൺ, ഡോ. എബ്രഹാം പുന്നൂസ് എന്നിവർ പങ്കെടുത്തു.