ഹരിപ്പാട്: സി.പി.എം ഹരിപ്പാട് ഏരിയാ സമ്മേളനത്തിന് മുന്നോടിയായി പള്ളിപ്പാട് ശലഭക്കൂട്ടം എന്ന പേരിൽ ബാലസംഗമം നടത്തി. അഞ്ഞിലിമൂട്ടിൽ കുടുംബയോഗം ഹാളിൽ പ്രഭാഷകനും അശ്വമേധം അവതാരകനുമായിരുന്ന ഡോ.ജി.എസ് പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ രക്ഷാധികാരി സി.എൻ.എൻ. നമ്പി അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എൻ. സോമൻ, ബാലസംഘം ജില്ലാ കൺവീനർ ശിവപ്രസാദ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ഓമന, പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത അരവിന്ദൻ, എസ്. കൃഷ്ണൻ കുട്ടി, എസ്. സുരേഷ്‌ കുമാർ, അഭിഷേക് എന്നിവർ സംസാരിച്ചു. സി.പി.എം പള്ളിപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സുനിൽ സ്വാഗതവും ബാലസംഘം ഏരിയാ സെക്രട്ടറി ഐശ്വര്യ നന്ദിയും പറഞ്ഞു.