tv-r

അരൂർ: കാറിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 12 -ാം വാർഡ് എരമല്ലൂർ ആലത്തറക്കളം കുഞ്ഞുമോനാണ് (61) മരിച്ചത്. എരമല്ലൂർ - എഴുപുന്ന റോഡിൽ കോങ്കേരി പാലത്തിന് സമീപം 9ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് എറണാകുളം ലൂർദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. നാളുകൾക്ക് മുൻപ് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കുഞ്ഞുമോന്റെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: ടിന്റു കുഞ്ഞുമോൻ, ജോബി. മരുമക്കൾ: ജോബി നിക്സൺ, പ്രമോദ്.ജി. ദാസ്. അരൂർ പൊലീസ് കേസെടുത്തു.