കുട്ടനാട്: എക്സൈസ് നിയമങ്ങൾ ലംഘിച്ച് കായൽ മേഖല കേന്ദ്രീകരിച്ച് അനധികൃത കള്ള് ഉത്പാദനവും വിൽപ്പനയും വ്യാപകമാണെന്ന് ചെത്തുതൊഴിലാളി കോൺഗ്രസ് കുട്ടനാട് മേഖലാ കമ്മിറ്റി ആരോപിച്ചു. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് യോഗം ഉദ്ഘാടനം ചെയ്തു. ചെത്തുതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി വിജയകുമാർ പൂമംഗലത്ത് അദ്ധ്യക്ഷനായി. ഉദയകുമാർ ഗ്രീൻവില്ല, ടി.സി. രഞ്ജിത്ത്, പ്രശാന്ത് കുമാർ, ലജീഷ് കുമാർ, എം.എസ്. കുമാർ, ടി.പി ധനീഷ് തുടങ്ങിയവർ പങ്കെടുത്തു. സി.ബി.റെജി സ്വാഗതവും സി.ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.