photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 182-ാമത് വിവാഹപൂർവ കൗൺസലിംഗ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലമ്മ ശ്രീദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ മുഖ്യ പ്രഭാഷണവും നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളും യൂണിയൻ കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യോഗം കൗൺസിലർ പി.ടി. മന്മഥൻ ക്ലാസിന് നേതൃത്വം നൽകി. അനൂപ് വൈക്കം, ഡോ. ശരത്ത് ചന്ദ്രൻ, ഡോ. ഗ്രേസ് ലാൽ എന്നിവരാണ് രണ്ട് ദിവസങ്ങളിലായി നടന്ന ക്ളാസിന് നേതൃത്വം നൽകിയത്. ഇന്ന് വൈകിട്ട് സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.