hf

ഹരിപ്പാട്: കരുവാറ്റ കുറിച്ചിക്കൽ റെയിൽവേ ക്രോസിന് പടിഞ്ഞാറ് ട്രെയിൻ തട്ടി വൃദ്ധൻ മരിച്ചു. കുമാരപുരം പൊത്തപ്പള്ളി വടക്ക് ചുണ്ടേത്ത് സഹദേവനാണ് (70) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലീല. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: ബിന്ദു, രമ്യ.