
ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം അസോ. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സക്കരിയാ ബസാർ ഈസ്റ്റ് വെനീസ് ഹാളിൽ നടന്ന സമ്മേളനത്തിൽ അസോ. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ഉദയകുമാർ ഷേണായി അദ്ധ്യക്ഷനായി. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എസ്.രാമചന്ദ്രൻ പതാക ഉയർത്തി. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലും മറ്റ് ഉയർന്ന പരീക്ഷകളിലും വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കളെ ഡോ. ബി. പത്മകുമാറും
സംഘടനയിലെ മുതിർന്ന അംഗങ്ങളെ അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. ഷിജീറും അദരിച്ചു. കെ.എസ്. ആസിഫ്, ബി. ഹരിദാസ്, കെ.ഡി. അംബി, പി. ഗീത, ജോയി തുടങ്ങിയവർ സംസാരിച്ചു.
അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും താലൂക്ക് വനിതാ സെക്രട്ടറി പി. റാണിമോൾ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. രാമചന്ദ്രൻ (രക്ഷാധികാരി), ഉദയകുമാർ ഷേണായി (പ്രസിഡന്റ്), ഇ. നാസർ (വർക്കിംഗ് പ്രസിഡന്റ്), കെ.ആർ. ബൈജു (ജനറൽ സെക്രട്ടറി), സുരേഷ് കുമാർ, എം.എ. ഷാജഹാൻ, സിബി (വൈസ് പ്രസിഡന്റ്), മനീഷ് കുമാർ, സോണി ചെമ്പകം, എ.നവാസ് (സെക്രട്ടറി), കെ.ഡി. അംബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 16 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.