
അമ്പലപ്പുഴ: ഊർജസംരക്ഷണത്തിന്റെ ഭാഗമായി ഗാന്ധിമിഷന്റെ ആഭിമുഖ്യത്തിൽ നീർക്കുന്നത്ത് നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് നടത്തിയ റാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ഇൻസ്‌പെക്ടർ ഒഫ് പൊലീസ് എം. യഹിയ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, അഡ്വ. പ്രദീപ് കൂട്ടാല, വത്സല.എസ്. വേണു, രാധമണി, എന്നിവർ സംസാരിച്ചു. എ. മണിലാൽ അദ്ധ്യക്ഷനായി. എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ ആർ.വി. ഇടവന ക്ലാസ് നയിച്ചു.