ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 70-ാം നമ്പർ ലെവൽ ക്രോസിൽ (ആശുപത്രി ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ ഗേറ്റ് അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ റസ്റ്റ് ഹൗസ് ഗേറ്റ് വഴി കടന്നുപോകണം.