ph

കായംകുളം: കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടണയാൻ ഒരു വീട് പദ്ധതിയുടെ ഭാഗമായി വീടില്ലാത്ത കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താക്കോൽ ദാനം നിർവഹിച്ചു. പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. ശ്രീകുമാർ, അഡ്വ. എം. ലിജു, ഇ. സമീർ, എ. ത്രിവിക്രമൻ തമ്പി, വേലഞ്ചിറ സുകുമാരൻ, അഡ്വ. എൽ. വേലായുധൻപിള്ള, അഡ്വ. എൻ. രാജഗോപാൽ, എ.ജെ. ഷാജഹാൻ, തയ്യിൽ പ്രസന്നകുമാരി, ബിജു ഈരിക്കൽ,​ സജിത മജ്‌ജു, വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.