photo
ഏ.ജി. ശാർങധരൻ

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് അർത്തുങ്കൽ അറവുകാട് ഓംകാരാലയത്തിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ എ.ജി. ശാർങധരൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം അറവുകാട് 734-ാം നമ്പർ ശാഖാ പ്രസിഡന്റായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പങ്ങപ്പറമ്പ് ദേവീ ക്ഷേത്രം പ്രസിഡന്റ്, ചേർത്തല വടക്കുംമുറി അറവുകാട് ദേവീ ക്ഷേത്രം ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്കാരം നടത്തി. ഭാര്യ: അമ്മു ശാർങധരൻ. മക്കൾ: എസ്. അമൃത് രാജ് (ചീഫ് സബ് എഡിറ്റർ, കേരളകൗമുദി, ആലപ്പുഴ), എസ്. ആനന്ദ് രാജ്. മരുമക്കൾ: പ്രീന അമൃത് രാജ് (അദ്ധ്യാപിക, എസ്.സി.യു ഗവ. എച്ച്.എസ്.എസ്, പട്ടണക്കാട്), സൂര്യ ആനന്ദ് രാജ് (റെയിൽവേ).