sndp

കുട്ടനാട്: മങ്കൊമ്പ് സിവിൽസ് റ്റേഷൻ പാലം മുതൽ പഴയകാട് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ച് സഞ്ചാരയോഗ്യമാകുക, ആലപ്പുഴയിൽ നിന്ന് എൻജിനിയറിംഗ് കോളേജ് വഴി തട്ടാശേരിവരെയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ പുളിങ്കുന്ന് മേഖലാ യൂത്ത് മൂവ്മെന്റ് വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും ബൈക്ക് റാലിയും നടത്തി. ബൈക്ക് റാലി യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി. സുബിഷ് ഫ്ലാഗ് ഓഫ് ചെയ്തു. പടിഞ്ഞാറെ മഠത്തിന് സമീപത്തുനിന്ന് കൽനടയായി പി.ഡബ്ല്യു.ഡിയുടെ ശവമഞ്ചവുമേന്തി പഴയകാട് ജംഗ്ഷനിലെത്തി. തുടർന്ന് റോഡിലെ കുഴികളിൽ വല വീശി പ്രതിഷേധിച്ചു. സമാപന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.പി. സുബിഷ്, പി.ആർ. രതീഷ്, എം.ആർ. സജീവ്, ഗോകുൽ ദാസ്, എൻ.ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത മനോജ്‌ നന്ദി പറഞ്ഞു.