
ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്ന് സംസ്കരിച്ച പ്രദേശങ്ങളിൽ അണുനശീകരണം നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ തകഴി പഞ്ചായത്തിലെ പത്താം വാർഡിലാണ് അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് അണുനശീകരണം നടത്തിയത്. നെടുമുടി, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഈ മാസം 8ന് ശേഖരിച്ച സാമ്പിൾ ഭോപ്പാലിലെ സെൻട്രൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനഫലം കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും. ഇന്നലെ പക്ഷികളെ കൊന്ന് സംസ്‌കരിച്ചില്ല. ഇന്ന് താറാവുകൾ ചത്തപ്രദേശങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയ്ക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു.