tv-r

തുറവൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തുറവൂർ ഉപജില്ലാ വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് വി.ആർ. ഗിരീഷ് അദ്ധ്യക്ഷനായി. പി.ഡി. ജോഷി, ജെ.എ. അജിമോൻ, എം.എൻ. ഹരികുമാർ, കെ.കെ. അജയൻ, വി. വിത്തവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ആർ. ഗിരീഷ് (പ്രസിഡന്റ്),​ എൻ.ജി. ദിനേശ് കുമാർ (സെക്രട്ടറി), പി. തിലകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.