അരുർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണക്ഷേത്രത്തിൽ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ശ്രീകോവിലിന്റെ ഉത്തരക്കൂട്ട് പടിവയ്പ്പ് ഇന്ന് രാവിലെ 8.58ന് നെടുംപറമ്പിൽ ലൈജു പത്മനാഭൻ നിർവഹിക്കും. ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. സ്ഥപതി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വൈക്കത്തുശേരി മധു ആചാരി തുടങ്ങിയവർ പങ്കെടുക്കും.