മാവേലിക്കര: ടി.കെ. മാധവൻ സ്മാരക നഗരസഭാ പാർക്കിൽ ടി.കെ. മാധവന്റെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ നഗരസഭാ ഭരണസമിതി തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹൈന്ദവ നവോത്ഥാന നേതൃനിരയിൽ അഗ്രഗണ്യനായ ടി.കെ. മാധവന്റെ ജന്മസ്ഥലമായ മാവേലിക്കരയിൽ അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ മാവേലിക്കര നഗരസഭാ ഭരണ സമിതി തയ്യാറാവണമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതിമ സ്ഥാപിക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും ഇതിന് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ പിന്തുണ ഉണ്ടാവുമെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.വി. അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.