photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 182-ാ മത് പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സർട്ടിഫിക്കറ്റ് വിതരണം ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ, സെക്രട്ടറി വി.എൻ. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗം വി. ശശികുമാർ, യൂണിയൻ കൗൺസിലർമാരായ ടി. സത്യൻ, കെ.എം. മണിലാൽ, പി. വിനോദ് എന്നിവർ പങ്കെടുത്തു.