മാവേലിക്കര: മിച്ചൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി താേമസ്.സി. കുറ്റിശേരിൽ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി, കായംകുളം, ചെട്ടികുളങ്ങര ഭാഗത്തേക്ക് തിരുവല്ല - ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയകാവ് ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചാൽ തെക്കോട്ട് ഗതിതിരിച്ചുവിടാൻ സാധിക്കും.

മാവേലിക്കര അർബൻ ബാങ്ക് ജംഗ്ഷനിൽ സൈൻ ബോർഡ് സ്ഥാപിച്ചാൽ അടൂർ, ഭരണിക്കാവ്, ചാരുംമൂട്, കറ്റാനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തെക്കോട്ട് ഗതിതിരിച്ചുവിടാൻ സാധിക്കും. പുതുതായി പണികഴിപ്പിച്ച കണ്ടിയൂർ ബൈപ്പാസിലേയ്ക്ക് തിരുവല്ല, ചെങ്ങന്നൂർ, പന്തളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗതി തിരിച്ചുവിടാൻ കണ്ടിയൂരിൽ സൈൻ ബോർഡ് സ്ഥാപിക്കണം. മൂന്ന് ജംഗ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചാൽ മിച്ചൽ ജംഗ്ഷനിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ കഴിയും. ഇതിന് അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.