മാവേലിക്കര: തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം അന്വേഷിക്കണമെന്നും പഠനം നടത്താൻ കേന്ദ്ര സംഘത്തെ കുട്ടനാട്ടിലേക്ക് അയയ്ക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനും കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലയ്ക്കും ഇത് സംബന്ധിച്ച കത്ത് നൽകി. പ്രതിരോധ നടപടി വേഗത്തിലാക്കുന്നതിനൊപ്പം കർഷകർക്ക് നഷ്ടപരിഹാരവും നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.