ചേർത്തല: റോട്ടറി ഇന്റർനാഷണൽ പ്രോജ്ടുകളുടെ ഭാഗമായി റോട്ടറി ചേർത്തല ടൗൺ ക്ലബും ശ്രീലങ്കൻ റോട്ടറി ക്ലബും ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രിയും സംയുക്തമായി ആരംഭിക്കുന്ന ബ്ലഡ് കോമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മന്ത്റി പി. പ്രസാദ് ഗ്രീൻ ഗാർഡൻസ് ആശുപത്രി അങ്കണത്തിൽ നിർവഹിക്കും. റോട്ടറി ചേർത്തല ക്ലബ് പ്രസിഡന്റ് സുനിൽ തോമസ് ഡിക്രൂസ് അദ്ധ്യക്ഷനാകും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ, അരൂർ എം.എൽ.എ ദലീമ ജോജോ എന്നിവർ മുഖ്യാതിഥികളാകും. രക്തത്തിലെ വിവിധ ഘടകങ്ങൾ വേർ തിരിച്ച് നൽകുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.