ഹരിപ്പാട്: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന നാലുചക്ര വാഹനം നിർമ്മിച്ച് ശ്രദ്ധ നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി വിഷ്ണു വിനോദിനെ ഹരിപ്പാട് സേവാഭാരതി കമ്മിറ്റി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. ഒരു വർഷം മുമ്പ് ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച് വിഷ്ണു ജനശ്രദ്ധ നേടിയിരുന്നു. സേവാഭാരതി ജില്ലാ ട്രഷറർ ഗണേഷ് പാളയത്തിൽ, ഹരിപ്പാട് യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ജയകൃഷ്ണൻ, ട്രഷറർ ഫ്രാൻസിസ്, ഐ.ടി കോ ഓർഡിനേറ്റർ വി.കെ. അനൂപ്, കമ്മിറ്റി അംഗം ആർ. മുരളീധരൻ എന്നിവർ പങ്കെടുത്തു.