മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം ഗവ. യു.പി സ്കൂളിൽ യു. പ്രതിഭ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ലളിത ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ചെട്ടികുളങ്ങര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുമ കൃഷ്ണൻ, എസ്. ശ്രീജിത്ത്, ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രദീപ്, പഞ്ചായത്ത് അഗം ലത.എസ്. ശേഖർ, പി.ടി.എ പ്രസിഡന്റ് സോഫിയ ജയൻ, ഹെഡ്മാസ്റ്റർ കോശി വർഗീസ്, എസ്. സുനിൽകുമാർ, ഡി. വിജയൻ, ബെന്നി ജോർജ്, ആർ. രാജേഷ്,​ എം. ലാലൻ എന്നിവർ സംസാരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകര കുറുപ്പ് സ്വാഗവും സെക്രട്ടറി ആർ. സനൽദത്ത് നന്ദിയും പറയും.