a

മാവേലിക്കര: പുന്നമൂട് കാട്ടുപറമ്പിൽ പരേതനായ കരുണാകര പണിക്കരുടെ ഭാര്യ ഭാരതിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 4ന് വീട്ടുവളപ്പിൽ. മക്കൾ: പദ്മിനി.എസ്. പണിക്കർ, പരേതനായ കെ. ബാലചന്ദ്രൻ (മാവേലിക്കര നഗരസഭാ മുൻ അദ്ധ്യക്ഷൻ, സി.പി.എം മാവേലിക്കര ഏരിയ കമ്മറ്റി മുൻ അംഗം, തെക്കേക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്), ലാലി അശോക് (സ്നേഹ ഫിനാൻസ്, പുന്നമൂട്), കെ. ഹേമചന്ദ്രൻ (സി.പി.എം മാവേലിക്കര ടൗൺ തെക്ക് ലോക്കൽ കമ്മിറ്റി അംഗം, മാവേലിക്കര നഗരസഭാ മുൻ കൗൺസിലർ). മരുമക്കൾ: സതീഷ് പണിക്കർ (റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ, റോ), ബീന (അദ്ധ്യാപിക, കോയിക്കത്തറ യു.പി.എസ്), അശോക് കുമാർ. സഞ്ചയനം 18ന് രാവിലെ 7ന്.