
ചേർത്തല: തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ കൊല്ലപ്പറമ്പ് വീട്ടിൽ സതീഷിനെ (കുരുട് സതീഷ്, 30) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അർത്തുങ്കൽ, അരൂർ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി, കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഭവനഭേദനം, ലഹള, അടിപിടി എന്നിവയ്ക്ക് 14 കേസുകൾ നിലവിലുണ്ട്. അർത്തുങ്കൽ പൊലീസ് ഇൻസ്‌പെക്ടർ പി.ജി. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സതീഷിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.