
ആലപ്പുഴ: ഊർജ സംരക്ഷണത്തിന്റെ ഭാഗമായി സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ്, എനർജി മാനേജ്‌മെന്റ് സെന്റർ, ഗാന്ധിമിഷൻ കേരള, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ തോട്ടപ്പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഊർജസംരക്ഷണ സെമിനാർ സി.ഐ എം. യഹിയ ഉദ്ഘാടനം ചെയ്തു. എസ്.ഐ എ. മണിലാൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, അഡ്വ. പ്രദീപ് കൂട്ടാല, വത്സല.എസ്. വേണു, രാധാമണി എന്നിവർ സംസാരിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ ആർ.വി. ഇടവന ക്ലാസ് നയിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രചാരണ ജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു.