tv-r

അരുർ : അരൂർ വട്ടക്കേരിൽ ഘണ്ടാകർണക്ഷേത്രത്തിൽ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ശ്രീകോവിലിന്റെ ഉത്തരക്കൂട്ട് പടിവയ്പ് നെടുംപറമ്പിൽ ലൈജു പത്മനാഭൻ നിർവഹിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പൻ, സ്ഥപതി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വൈക്കത്തുശേരി മധു ആചാരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി പ്രസിഡൻറ് വി.കെ.ദേവദാസ്, സെക്രട്ടറി വി.കെ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.