ambala

അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ റോഡിന് സമാന്തരമായുള്ള നടപ്പാതയിൽ കുറ്റിക്കാടുകൾ നിറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ.നടപ്പാതയിലെ സ്ലാബുകളിൽ പലതും ഇളകുന്നതും യാത്രക്കാരെ ഭീതിയിലാക്കുന്നു.

ദിവസവും സ്കൂൾ കുട്ടികൾ ഉൾപ്പടെ ആയിരക്കണക്കിനു പേർ ഇതുവഴി സഞ്ചരിക്കുന്നതാണ്. കുറ്റിക്കാടുകൾക്കിടയിൽ പാമ്പുശല്യമുള്ളതായും പ്രദേശവാസികൾ പറയുന്നു.

വാഹനങ്ങളുടെ തിരക്കായതിനാൽ സ്പിൽവേ റോഡിലൂടെ കാൽനടയാത്ര അപകടകരമായതിനാൽ സുരക്ഷിതമായി പ്രദേശവാസികൾ അക്കരയിക്കരെ കടന്നിരുന്നത് ഈ നടപ്പാതയിലൂടെയാണ്. ഇപ്പോൾ ഇതുവഴിയുള്ള യാത്രയ്ക്കും സുരക്ഷിതത്വമില്ലായി. കുറ്റിക്കാടുകൾ തെളിച്ചും ഇളകിയ സ്ളാബുകൾ മാറ്റി സ്ഥാപിച്ചും മൂലം സുരക്ഷിതയാത്ര ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.