അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 24 കുടുംബങ്ങൾക്ക് ആടുകളെ നൽകി. പഞ്ചായത്ത് പ്ലാൻ ഫണ്ടും ഗുണഭോക്തൃ വിഹിതവുമടക്കം ആകെ 5.2 ലക്ഷം രൂപ ചെലവഴിച്ച് 41 ഗുണഭോക്താക്കൾക്കാണ് ആടുകളെ നൽകിയത്.

എച്ച്. സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, ജയപ്രസന്നൻ, വിനോദ്, സെക്രട്ടറി സാഹിർ എന്നിവർ സംസാരിച്ചു. എൻ.പി. വിദ്യാനന്ദൻ, കെ.എഫ്. ലാൽജി എന്നിവർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോ. എൽ. ദീപ പദ്ധതി വിശദീകരിച്ചു. അജിത ശശി സ്വാഗതം പറഞ്ഞു.