
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് സമ്പൂർണ്ണ മലമ്പനി വിമുക്ത പഞ്ചായത്തായി. മലമ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ സാന്നിദ്ധ്യം പത്ത് വർഷത്തിലധികമായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ എച്ച് .സലാം എം .എൽ. എ മലമ്പനി വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. എസ് .മായദേവി, ജില്ലാ മലേറിയ ഓഫീസർ ഡോ.അനിൽ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജിൻസി, പുറക്കാട് മെഡിക്കൽ ഓഫീസർ ഡോ. പി .ടി. പ്രീതി, ജനപ്രതിനിധികൾ, പൊതുപ്രവർത്തകരായ എച്ച്. അരുൺ, കെ കൃഷ്ണമ്മ, കെ അശോകൻ, പി .ലിജിൻ കുമാർ എന്നിവർ പങ്കെടുത്തു. അഡ്വ.വി. എസ്. ജിനു രാജ് സ്വാഗതം പറഞ്ഞു.