
കുട്ടനാട്: എഫ്.സി തലവടിയുടെ ആഭിമുഖ്യത്തിൽ രാധാ ജൂവലറി സ്പോൺസർചെയ്ത സി.എൻ രാജപ്പൻ എവർറോളിഗ് ട്രോഫി തലവടി പ്രിയദർശിനി സാംസ്ക്കാരികവേദി സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ മാർവൽസ് തിരുവല്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത് . നന്ദഗോപൻ മാൻ ഓഫ് ദ മാച്ചായി . രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന മത്സരത്തിൽ നാൽപ്പതോളം ക്ലബുകളാണ് മാറ്റുരച്ചത്. രാധാഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ആർ.ഗോപകുമാർ സമ്മാനദാനം നിർവഹിച്ചു. മത്സരം ലയൺ ഡിസ്ട്രിക് ഗവർണർ പ്രിൻസ് സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലസന്റ് ജോർജ്ജ്, ഫ്രാൻസിസ് തോമസ് ,അഭിലാഷ് ചന്ദ്രൻ ,ഹാഷിം മുഹമ്മദ്, പി.ആർ.ഒ ചന്തു തുടങ്ങിയവർ പങ്കെടുത്തു.