കായംകുളം: സി.പി.എം കായംകുളം ഏരിയാ സമ്മേളനം 17, 18 19 തീയതികളിൽ കണ്ടല്ലൂരിൽ നടക്കും.
പതാകയും കൊടിമരവും വഹിച്ചുകൊണ്ടള്ള ജാഥകൾ 17 ന് വൈകിട്ട് സമ്മളേന നഗറിൽ എത്തും. 18 ന് രാവിലെ 9 മണിയ്ക്ക് വേലൻചിറയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു, സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, എ.മഹേന്ദ്രൻ, എം.സത്യപാലൻ, ജി. ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, അഡ്വ.എൻ. ശിവദാസൻ എന്നിവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ റിപ്പോർട്ട് അവതരിപ്പിക്കും. 19 ന് രാവിലെ ചർച്ച, ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ്.