കായംകുളം: പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന കളിത്തട്ടിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി പടിഞ്ഞാറെ പുല്ലാവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരി നിർവഹിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ തെക്കേ കളത്തട്ട് ജീർണ്ണാവസ്ഥയിൽ ആയതിനാൽ കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരുന്നു. അതേ മാതൃകയിൽ പൂർണ്ണമായും തേക്കിൻ തടിയിൽ ആണ് പുനർ നിർമ്മിക്കുന്നത്.
മേൽശാന്തി പത്മനാഭൻ നമ്പൂതിരി, ഭരണസമിതി പ്രസിഡന്റ് എസ്.ബിന്ദിഷ്, സെക്രട്ടറി കെ.കെ. അരവിന്ദാക്ഷൻ, ഖജാൻജി എൻ.നന്ദകുമാർഎന്നിവർ പങ്കെടുത്തു.