ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഉപ്പ് വെള്ളം കയറി നെൽകൃഷി നശിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 18 ന് വൈകിട്ട് 4ന് തോട്ടപ്പള്ളി സ്പിൽവേയിൽ കർഷക ശൃംഖല സൃഷ്ടിക്കും.

സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ടി.ജെ.ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും.ജോയിക്കുട്ടി ജോസ് സമര സന്ദേശം നൽകും. എൻ.രവീന്ദ്രൻ,എൻ.സുകുമാരപിള്ള,കെ.എസ്.രവി,ആർ.സുഖലാൽ,വി.മോഹൻദാസ്,ഇ.കെ.ജയൻ,കെ.കാർത്തികേയൻ,കെ.ഗോപിനാഥൻ,പി.സുരേന്ദ്രൻ,പി.കെ.സദാശിവൻപിള്ള,സി.രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിക്കും.