a

മാവേലിക്കര : ചെട്ടികുളങ്ങര കുത്തിയോട്ട അനുഷ്ഠാന കലാസംഘം നടത്തിയ ചികിത്സാധന വിതരണ സമ്മേളനം മുഖ്യ രക്ഷാധികാരി തോണ്ടുതറയിൽ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കുത്തിയോട്ട കലാകാരൻ ആഞ്ഞിലിപ്രാ നമ്പിടേത്ത് ആർ.ജയകുമാർ അനുഷ്ഠാന കലാസംഘത്തിന്റെ പ്രസിഡൻറ് വി.വിജയരാഘവക്കുറുപ്പിൽ നിന്നും ചികിത്സാ സഹായം ഏറ്റുവാങ്ങി. രക്ഷാധികാരികളായ വി.ബി.പ്രസന്നകുമാർ, വൈഷ്ണവം ആർ.ഗോപാലകൃഷ്ണൻ നായർ, കെ.സഹദേവൻ നായർ, വൈസ് പ്രസിഡന്റുമാരായ പി.സുരേഷ്‌കുമാർ, പി.രവീന്ദ്രൻപിള്ള, സെക്രട്ടറി കെ.ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ആർ.പ്രമോദ്, എ.ശ്രീകുമാർ, ട്രഷറർ എൻ.മധു പുളിമൂട്ടിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി.വിജയകുമാർ, പ്രൊഫ.കെ.പി.മധുസൂദനൻ പിളള, മോഹനൻ പിളള, ഓംഷാ എന്നിവർ സംസാരിച്ചു.