അമ്പലപ്പുഴ: വനിത ഹൗസർജനെ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കെ. ജി. എം. സി. ടി .എ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. പി .എസ്. സജയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ആദിൽ, ഡോ. അഷിൽ,ഡോ. ജോസ് എന്നിവർ സംസാരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനം.