kuttemberoor-temple

മാന്നാർ: മർത്ത്യസമൂഹത്തിന്റെ എല്ലാ മേഖലയിലും ആത്മീയമായ ശക്തി കടന്നുവരേണ്ടതുണ്ടെന്ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തി​ലെ സ്വാമി സുഖാകാശ സരസ്വതി പറഞ്ഞു. മാന്നാർ കുട്ടമ്പേരുർ കുറ്റിയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സപ്താഹങ്ങളും നവാഹങ്ങളും സത്രങ്ങളും ക്ഷേത്രങ്ങൾ തോറും നടത്തുന്നതിലുടെ ആത്മീയമായ അറിവ് സാധ്യമാകുമെന്നും സ്വാമി സുഖാകാശ സരസ്വതി പറഞ്ഞു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. തന്ത്രി പുത്തില്ലത്ത് എം.മാധവൻ നമ്പൂതിരി, ക്ഷേത്രകാര്യദർശി അഡ്വ. കെ.വേണുഗോപാൽ, സപ്താഹകമ്മിറ്റി ചെയർമാൻ കെ.പി.നാരായണക്കുറുപ്പ്, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ലീലാഭായ് ദിവാകരൻ, അംഗങ്ങളായ മാന്നാർ മൻമഥൻ, സി.ഒ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.